മലയാളം ക്രിയകള്‍
1.അടിസ്ഥാന വിഭജനം
മലയാള ക്രിയകളെ പലവിധത്തില്‍ തരംതിരിക്കുന്നതു നാം പഠിച്ചിരിക്കുന്നു. അതില്‍നിന്നെല്ലാം ഭിന്നമായ ഒരു തരംതിരിവു് ഇവിടെ അവതരിപ്പിക്കുന്നു.
‘ഭൂതകാല’ (past perfect tense) രൂപത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്:
A. ’ഇ’ യില്‍ അവസാനിക്കുന്നവ ഉദാ: പോയി (see series A below)
B. ‘ഉ’ വില്‍ അവസാനിക്കുന്നവ ഉദാ: വന്നു (see series B below)
A B
നോക്കി കണ്ടു
മുറുകി അയഞ്ഞു
ഉറങ്ങി കിടന്നു
പോയി വന്നു
ഓടി നാടന്നു
ഇണങ്ങി ചേറ്ന്നു
കിട്ടി കൊടുത്തു
വിതറി വിതച്ചു
തോന്നി ചെയ്തു
അലറി കരഞ്ഞു
പ്രാകി നേറ്ന്നു
തേടി അലഞ്ഞു
മലയാളത്തിലെ എല്ലാക്രിയകളും ഈ രണ്ടു സീരീസിലായി ഉള്‍പ്പെടണം( എങ്കില്‍ ഡിവിഷന്‍ തീറ്ത്തും സ്വീകാര്യമാണെന്നു വരും)
ഇവിടെ ഒരു കാര്യംചെയ്യേണ്ടതു്: ഇ പ്രത്യേക ചിഹ്നംകൊണ്ട്മാത്രം എഴുതുന്നതുപോലെ ഉ വും അതിന്റേതായ ഒരു പ്രത്യേക ചിഹ്നത്താല്‍ എഴുതണം പുതിയ ലിപിയിലെ ചിഹ്നംതന്നെ ഉപയോഗിക്കാം (ഇവെടെ അതു കൊണ്ടുവരാന്‍ സാധിക്കുന്നില്ല)
2. ധാതുവിനു രണ്ടു രൂപങ്ങള്‍
മുകളില്‍ പറഞ്ഞപ്രകാരം ആകമാനക്രിയകളുടെ പട്ടിക തയ്യാറായി എന്നു വിചാരിക്കുക.
ഇനി എല്ലാ ക്രിയകളുടേയും വറ്ത്തമാനകാലവും ഭൂതകാലവും രണ്ടൂ സീരീസിലായി എഴുതുക
(A) (B)
A1 A2
നോക്കി നോക്ക ക
കണ്ടു കാ ണ ക
മുറുകി മുറുക ക
അയഞ്ഞു അയയ ക
ഇണങ്ങി ഇണ ങ്ങ ക
ചേറ്ന്നു ചേര ക
പോയി പോക ക
കിടന്നു കിടക്ക ക
ഓടി ഓട ക
വന്നു വര ക
കിട്ടി കിട്ട ക
കൊടുത്തു കൊടുക്ക ക
B 1 B 2
തോന്നി തോന്ന ക
ചെയ്തു ചെയ്യ ക
അലറി അലറ ക
പ്രാകി പ്രാക ക
കരഞ്ഞു കരയ ക
തേടി തേട ക
നടന്നു നടക്ക ക
ഇവിടെ ചില കാര്യങ്ങള്‍ നിരീക്ഷിക്കുക:
1 വറ്ത്തമാനകാലത്തില്‍ ഉക എന്ന ഭാഗത്തെ ഉ ഒഴിവാക്കിയിരിക്കുന്നു അതായത് ക മാത്രം എഴുതിയിരിക്കുന്നു
2 (A1) ഇല്‍ ഇ ഒഴിച്ചുള്ള ഭാഗവും (A2) ഇല്‍ ക ഒഴിച്ചുള്ള ഭാഗവും ഒന്നുതന്നെ. അതിനാല്‍ ഇത്രയും ഈ ക്രിയകളുടെ ധാതു ആകുന്നു.(രണ്ടു ധാതുക്കള്‍ക്കു് ഒരേ രൂപം എന്നു പിന്നീടു സ്ഥാപിക്കാം)
3. (B 1) ഇല്‍ ഉ ഒഴിച്ചുള്ളതും (B 2) ഇല്‍ ക ഒഴിച്ചുള്ളതും ഒന്നുതന്നെയല്ല. ആകയാല്‍ അവ രണ്ടും രണ്ടു വിഭിന്ന ധാതുക്കളാകുന്നു
ഈ രണ്ടു രൂപങ്ങള്‍ക്ക് പേരുകള്‍ കൊടുക്കേണ്ടതുണ്ട്
(a) (b)
വിളിച്ച ഉ വിളിക്ക ക
നടന്ന ഉ നടക്ക ക
കൊടുത്ത ഉ കൊടുക്ക ക
ചേറ്ന്ന ഉ ചേര ക
പട്ടിക യില്‍ (a) ഭൂതകാലരൂപങ്ങള്‍ക്കും (b) ഭാവികാലരൂപങ്ങള്‍ക്കും വേണ്ടിയ ധാതുക്കളാണു്
ഇവയെ നാം യഥാക്രമം ഭൌതിക ധാതു രൂപമെന്നും ഭാവികധാതു രൂപമെന്നും വിളിക്കുന്നതില്‍ എന്തു തെറ്റ്?
4.നിയമം: ഭൌതിക ധാതുവും ഭാവികധാതുവും ഭിന്നമായിരിക്കുന്ന ക്രിയകളില്‍ ഭൂതകാലരൂപം ഉ വില്‍ അവസാനിച്ചിരിക്കും
ഭൌതിക ധാതുവും ഭാവികധാതുവും ഭിന്നമല്ലാത്ത ക്രിയകളില്‍ ഭൂതകാലരൂപം ഇ യില്‍ അവസാനിച്ചിരിക്കും
5.ഭൌതികധാതു രൂപമാറ്റം കൊള്ളുന്നത് നടുപ്രത്യയം എന്നൊരു പ്രതിഭാസത്തിന്റെ ആഗമനം കൊണ്‍ടാണു്.
ഈ പ്രത്യയം ചില പ്രായോഗികനിയമങ്ങള്‍ അനുസരിച്ചാണുവരുന്നത്. (Those are not formulated yet)
My Blog List
Followers
Blog Archive
About Me
- wattakatan
- Muvattupuzha, Kerala, India
- Studied Latin for two years.Logic for 1 year, Scholastic philosopy for 2years and Catholic theology 1year.Passed MBBS in 1973.Working as GP ever since.Interest in Malayalam alphabet since 12 years now. Book is in making.

No comments:
Post a Comment